Skip to main content

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അപേക്ഷ ക്ഷണിച്ചു

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ജി ഐ എസ് സാങ്കേതിക സഹായത്തോടെ കണ്ടെത്തി പദ്ധതി രൂപീകരണം നടത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പള്ളിവാസല്‍, കൊക്കയാര്‍, മാങ്കുളം, വെള്ളിയാമറ്റം, വണ്ണപ്പുറം, കഞ്ഞിക്കുഴി, ഇരട്ടയാര്‍, രാജകുമാരി ഗ്രാമപഞ്ചായത്തുകളില്‍ ആണ് നടപ്പിലാക്കുന്നത്. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണില്‍, മൊബൈല്‍ ആപ്ലീക്കേഷന്റെ സഹായത്തോടെ ആണ് പ്രവൃത്തികള്‍ കണ്ടെത്തുന്നത്.  ഗ്രാമപഞ്ചായത്തുകളില്‍ ഓരോ വീട്ടിലും സ്ഥലം സന്ദര്‍ശിച്ച് സര്‍വ്വേ നടത്തിയാണ് പ്രവൃത്തികള്‍ കണ്ടെത്തുന്നത്. വീടൊന്നിന് 7.50 രൂപ നിരക്കില്‍ പ്രതിഫലം നല്‍കും. ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ 5 മുതല്‍ 7 വരെ എന്യുമറേറ്റര്‍മാരെ ആവശ്യമുണ്ട്. എന്യുമറേറ്റര്‍മാര്‍ക്കുള്ള പരിശീലനം അതത് ഗ്രാമപഞ്ചായത്ത് തലത്തില്‍ നല്‍കും.  ഇപ്രകാരം സര്‍വ്വേ നടത്തുവാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും സന്നദ്ധ സേവകരില്‍ നിന്നും  പ്രവര്‍ത്തകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. കൂടാതെ സോഷ്യല്‍ വര്‍ക്കുകള്‍ കോഴ്‌സുകള്‍ നടത്തുന്ന കോളേജുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും ഈ സര്‍വ്വേയില്‍ പങ്കാളികളാകാം.  വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഫലത്തിന് പുറമേ സര്‍ട്ടിഫിക്കേറ്റുകളും നല്‍കും. പ്രവൃത്തികള്‍ കണ്ടെത്തുന്ന സര്‍വ്വേ ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ല പഞ്ചായത്ത് , ഇടുക്കി. 04862 297072. അപേക്ഷകള്‍ ഇ-മെയില്‍ ആയി നല്‍കേണ്ടതാണ്. ഈ മെയില്‍ വിലാസം gisidk2019@gmail.com

date