Skip to main content

റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണം

നെടുമങ്ങാട് ഉൾവനമേഖലയിൽ നൂറ്റാണ്ടുകളായി ജീവിക്കുന്ന ആദിവാസി കുടുംബങ്ങളെ സ്വന്തം ഊരിൽ നിന്ന് മാറ്റി പാർപ്പിക്കാൻ നീക്കം എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. പാലോട് വനം റെയ്ഞ്ചിലെ കല്ലാർ ഡിവിഷനിൽ ഉൾപ്പെട്ട ആദിവാസി കുടുംബങ്ങൾക്കാണ് കുടിയൊഴിപ്പിക്കൽ ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാൻ വനം വകുപ്പ് സെക്രട്ടറിയോടും, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പി.എൻ.എക്‌സ്.4366/19

 

date