Skip to main content

അബ്കാരി കുറ്റകൃത്യങ്ങള്‍ അറിയിക്കാം: എക്സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

 

    ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ സ്പിരിറ്റ് കടത്ത് വ്യാജമദ്യം-മയക്കുമരുന്ന് എന്നിവയുടെ ഉല്‍പാദനം, കടത്ത്, വില്‍പ്പന എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ്. മുഹമ്മദ് ഉബൈദ് അറിയിച്ചു. ഡിസംബര്‍ അഞ്ച് മുതല്‍ 2020 ജനുവരി അഞ്ചുവരെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് കാലമായി കണക്കാക്കും. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചുവരുന്നു. അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചും മയക്കുമരുന്ന് വില്‍പ്പനയെ സംബന്ധിച്ചതുമായ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുകളിലും ഉന്നത ഉദ്യോഗസ്ഥരെയും അറിയിക്കാമെന്നും ഇവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.  ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍ - 18004251727 (ടോള്‍ ഫ്രീ), 0471-2473149, എക്സൈസ് സ്പെഷ്യല്‍ സ്‌കോഡ് - 0471-2312418, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ - 0471-2312418, 9496002861.
(പി.ആര്‍.പി. 1303/2019)

 

date