Skip to main content

അറിയിപ്പ്

 

എറണാകുളം പാലം വിഭാഗം ഡിവിഷന്‍ ഓഫീസിന്റെ ആവശ്യങ്ങള്‍ക്കായി കിലോ മീറ്റര്‍ നിരക്കില്‍ അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കാര്‍ വാഹനങ്ങള്‍ ഉടമകളില്‍ നിന്നും മത്സര സ്വഭാവമുള്ള ദര്‍ഘാസുകളുടെ അടിസ്ഥാനത്തില്‍ ക്ഷണിക്കുന്നു.  ദര്‍ഘാസ് ഫോമും നിബന്ധനകളും പൊതുമരാമത്ത് വകുപ്പ് വെബ്‌സൈറ്റായ www.keralapwd.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച ദര്‍ഘാസ് മറ്റ് രേഖകള്‍ സഹിതം മുദ്രവച്ച കവറില്‍ താപാല്‍ മുഖേനെ ഈ മാസം 11ന് വൈകീട്ട് മൂന്നിന് മുമ്പായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബ്രിഡ്ജസ് സബ് ഡിവിഷന്‍ എറണാകുളം ഓഫീസില്‍ ലഭിക്കണം. കാലാവധി മൂന്ന് മാസം.

എറണാകളം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബ്രിഡ്ജസ് സബ് ഡിവിഷന്‍ പ്രവൃത്തിപരിചയമുള്ള ഡി ക്ലാസ് യോഗ്യതയുള്ള കരാറുകാരില്‍ നിന്നും ഏഴ് പാലങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. പൂരിപ്പിച്ച ദര്‍ഘാസ് മറ്റ് രേഖകള്‍ സഹിതം മുദ്രവച്ച  കവറില്‍ പ്രവൃത്തിയുടെ പേര്‍ ആലേഘനം ചെയ്ത് തപാല്‍ മുഖേനെ ഈ മാസം 11ന് വൈകീട്ട് മൂന്നിന് മുമ്പായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബ്രിഡ്ജസ് സബ് ഡിവിഷന്‍ എറണാകുളം ഓഫീസില്‍ ലഭിക്കണം. പ്രവൃത്തി തീര്‍ക്കേണ്ട കാലാവധി മൂന്ന് മാസം. 

മൂവാറ്റുപുഴ ടൗണ്‍ പാലത്തില്‍ നിന്നും തൊടുപുഴ പാലത്തില്‍ നിന്നും (ലത പാലം) അടിയന്തരമായി അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി അംഗീകൃത ഡി ക്ലാസ് കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുള്ള ദര്‍ഘാസ്സുകള്‍ ക്ഷണിക്കുന്നു. പൂരിപ്പിച്ച ദര്‍ഘാസ് മറ്റ് രേഖകള്‍ സഹിതം മുദ്രവച്ച കവറില്‍ തപാല്‍ മുഖേനെ ഈ മാസം 11ന് വൈകീട്ട് മൂന്നിന് മുമ്പായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബ്രിഡ്ജസ് സബ് ഡിവിഷന്‍ എറണാകുളം ഓഫീസില്‍ ലഭിക്കണം. പ്രവൃത്തി തീര്‍ക്കേണ്ട കാലാവധി രണ്ട് മാസം.

date