Skip to main content

കട്ടിള വിതരണം ചെയ്തു

ചാവക്കാട് നഗരസഭ നടത്തുന്ന കട്ടിള വിതരണം കൂട്ടുങ്ങൽ ചതുരത്തിൽ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2019-20 ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായാണ് വയോജന-പട്ടികജാതി വിഭാഗത്തിലെ 374 പേർക്ക് കട്ടിള വിതരണം ചെയ്യുന്നത്.
1626900 രൂപയാണ് കട്ടിള വിതരണത്തിന് വേണ്ടി വകയിരുത്തിയത്. നഗരസഭ അധ്യക്ഷൻ എൻ. കെ അക്ബർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ബി. വിശ്വനാഥൻ, മറ്റ് പഞ്ചായത്ത്-വാർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അടിക്കുറിപ്പ്: ചാവക്കാട് നഗരസഭയിൽ കട്ടിള വിതരണം കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ നിർവഹിക്കുന്നു.

date