Skip to main content

തൃശ്ശൂരിൽ നിന്ന് കലാസംഘം മെക്സിക്കോയിലേക്ക്

മെക്സിക്കോയിലെ 33മത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ കേരള കലാമണ്ഡലത്തിൽ നിന്ന് അഞ്ചംഗ കലാസംഘത്തിന് അവസരം ലഭിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ ആഭിമുഖ്യത്തിൽ പുസ്തകോത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന കലാമേളയിൽ പങ്കെടുക്കാനാണ് അവസരം ലഭിച്ചിരിക്കുന്നത്.

കൂടിയാട്ടം, ചാക്യാർകൂത്ത്, നങ്യാർകൂത്ത് എന്നീ മൂന്ന് പരിപാടികളാണ് മെക്‌സിക്കോയിൽ അവതരിപ്പിക്കേണ്ടത്. അതിനായി കൂടിയാട്ടം, ചുട്ടി, മിഴാവ്, ചെണ്ട എന്നീ വിഭാഗങ്ങളിൽ നിന്നുള്ള അഞ്ചു പേർ പരിപാടിക്ക് യാത്ര തിരിച്ചു. കൂടിയാട്ടം വിഭാഗം മേധാവി കലാമണ്ഡലം വി. അച്യുതാനന്ദന്റെ നേതൃത്വത്തിൽ കനകകുമാർ, ടി. ബാലസുന്ദരൻ, പ്രസന്നകുമാരി, സി. ശിവദാസ് എന്നിവർ ഉൾപ്പെട്ട സംഘം 11 ന് മടങ്ങും.

date