Skip to main content

ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതി

പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ വായ്പ എടുത്ത് കുടിശ്ശികയായി റവന്യൂ റിക്കവറു നടപടി നേരിടുന്ന ഗുണഭോക്താകൾക്ക് കുടിശ്ശിക ഒറ്റത്തവണയായി അടച്ചു തീർക്കാൻ അവസരമൊരുക്കുന്നു. ഒറ്റത്തവണയായി അടച്ചു തീർക്കുമ്പോൾ നാല് ശതമാനം റവന്യൂ റിക്കവറി ചാർജ്ജ് ഇനത്തിൽ ഇളവ് ലഭിക്കും. ഇതിനു പുറമേ രണ്ട് ശതമാനം പിഴപ്പലിശ ഇളവ് കോർപ്പറേഷൻ നൽകുന്നു. നോട്ടീസ് ചാർജ്ജ് ഈടാക്കില്ല. ഗുണഭോക്താക്കൾക്കായി ഈ ആനുകൂല്യം 2020 മാർച്ച് 31 വരെ തൃശൂർ ജില്ലാ ഓഫീസിൽ ലഭ്യമാണ്. ഫോൺ: 0487-2331556.

date