Skip to main content

മെഗാ തൊഴിൽമേള 7 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള പ്രതീക്ഷ 2019 ഡിസംബർ ഏഴിന് രാവിലെ 9.30 ന് പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിൽ നടക്കും. 25 പ്രമുഖ കമ്പനികളിലേക്കുളള 1500 ഓളം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ കണ്ടെത്താനാണ് മേള. പത്താം ക്ലാസ്സ് മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് മേളയിൽ പങ്കെടുക്കാം. ഒരു പേജുളള ബയോഡാറ്റ, സർട്ടിഫിക്കറ്റ് കോപ്പികൾ എന്നിവ ഹാജരാക്കണം. ഉദ്യോഗാർത്ഥികൾക്കും തൊഴിൽദാതാകൾക്കും പ്രവേശനം സൗജന്യമായിരിക്കും. തൃശൂർ സബ് കളക്ടർ അഫ്‌സാന പർവീൺ തൊഴിൽമേള ഉദ്ഘാടനം ചെയ്യും. ഫോൺ: 0487 2333742, 9446228282.

date