Skip to main content

വൈഗ - പ്രീ വൈഗയും കാർഷിക സെമിനാറും നടത്തി

ജനുവരി 4 മുതൽ 7 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന വൈഗ 2020 ന്റെ മുന്നോടിയായി തൃശൂർ ടൌൺ ഹാളിൽ പ്രീ വൈഗയും കാർഷിക സെമിനാറും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. കാർഷിക മേഖലയിൽ മൂല്യ വർധനവിന്റെ പ്രാധാന്യം, നബാർഡ് പദ്ധതികൾ, ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പിലാക്കുന്ന പദ്ധതികൾ എന്നീ വിഷയങ്ങളിൽ കേരള കാർഷിക സർവകലാശാല കണ്ണാറ വാഴ ഗവേഷണ കേന്ദ്രം പ്രൊഫസർ ആൻഡ് ഹെഡ് ഡോ. പി ബി പുഷ്പലത, നബാർഡ് എജിഎം ദീപ എസ് പിള്ള, ജില്ലാ വ്യവസായ കേന്ദ്രം ജി എം എസ് അജിത് തുടങ്ങിയവർ ക്ലാസുകൾ എടുത്തു. ആത്മ പ്രൊജക്റ്റ് ഡയറക്ടർ സബീദ കെ ഐ, ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ ഡോ ജയന്തി എം വി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെന്നി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

date