Skip to main content

തുമ്പമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണോദ്ഘാടനം ഇന്ന് (19)

അത്യാധുനിക സൗകര്യങ്ങളോടെ തുമ്പമണ്‍ വില്ലേജ് ഓഫീസിന് വേണ്ടി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം ഇന്ന് (19) രാവിലെ ഒമ്പതിന് തുമ്പമണ്‍ മുട്ടം വായനശാലയ്ക്ക് സമീപം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിക്കും. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സക്കറിയ വര്‍ഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്‍റോ ആന്‍റണി എംപി മുഖ്യാതിഥി ആയിരിക്കും. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ സ്വാഗതം ആശംസിക്കും. എഡിഎം അനു എസ്.നായര്‍, അടൂര്‍ ആര്‍ഡിഒ എം.എ റഹിം, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, അംഗം ടി.മുരുകേഷ്, ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കല്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് അനിത മധു, അംഗങ്ങളായ ശുഭാകുമാരി, മോനി ബാബു, എം.ടി.തോമസ്, തോമസ് വര്‍സീസ്, അഡ്വ. റ്റി.എ.രാജേഷ് കുമാര്‍, റോയിക്കുട്ടി ജോര്‍ജ്, സി.കെ.സുരേന്ദ്രന്‍, ആശാറാണി, സന്ധ്യ, റോസി മാത്യു, തഹസീല്‍ദാര്‍ അലക്സ് പി.തോമസ്, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. (പിഎന്‍പി 145/18)
date