Skip to main content

സപ്ലൈകോ: പർച്ചേസ് നടപടികൾ സുതാര്യം; ടെണ്ടർ നടപടികൾ നിയമവിധേയം

സപ്ലൈകോ പർച്ചേസ് നടപടികൾ നിയമാനുസൃതവും സുതാര്യവുമാണെന്ന് സപ്ലൈകോ അധികൃതർ. സപ്ലൈകോ ടെണ്ടർ നടപടികളെക്കുറിച്ചുള്ള വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് സപ്ലൈകോയുടെ വിശദീകരണം. 2019 നവംബർ 5ന് നടത്തേണ്ടിയിരുന്ന ഇ ടെണ്ടർ സിവിസി നിർദ്ദേശങ്ങൾ പൂർണമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റദ്ദ് ചെയ്ത് നവംബർ 22ന് ടെണ്ടർ നടത്തിയത്. മുൻ മാസത്തെ ടെൻഡറിൽ രണ്ടുമാസം ആവശ്യമുള്ള സാധനങ്ങൾക്കാണ് ഓർഡർ നൽകിയത്. എന്നാൽ അധികവ്യാപാരം നടന്നതിനാൽ ഒരു മാസത്തിനകം അരിയും അവശ്യ സാധനങ്ങളും തീർന്നതിനാൽ എമർജൻസി പർച്ചേസ് നടത്തേണ്ടിവന്നു. ഇതുപ്രകാരം സർക്കാർ അംഗീകൃത പർച്ചേസ് മാനുവൽ ക്ലോസ് 3.2(2) പ്രകാരം അടിയന്തരമായി 295 മെട്രിക് ടൺ ജയ അരി വാങ്ങി വിപണിയിലെത്തിച്ചു. ഒക്ടോബറിൽ ജയ അരിയ്ക്ക് വേണ്ടി നടന്ന ടെണ്ടറിൽ കൊട്ടേഷൻ സ്വീകരിച്ചതും വില നിശ്ചയിച്ചതും നിയമാനുസൃതമായിട്ടാണ്. പർച്ചേസ് മാനുവൽ ഈ നിബന്ധന പ്രകാരം നടപ്പു ടെണ്ടറിലോ അതിനേക്കാൾ കുറഞ്ഞ നിരക്കിലോ മാത്രമാണ് അടിയന്തര പർച്ചേസിൽ ജയ അരി വാങ്ങി വിപണിയിൽ എത്തിച്ചിട്ടുള്ളത്. ഈ പറച്ചേസിലും നടപ്പ് ടെണ്ടർ വിലയിൽ കുറഞ്ഞതോ നിലവിലുള്ളതുമായ റേറ്റിന് മാത്രമാണ് പർച്ചേസ് ചെയ്തിട്ടുള്ളത്. വാങ്ങിയ ജയ അരി മുഴുവനും നിശ്ചിതസമയത്ത് തന്നെ വിറ്റ് പോകുകയും ചെയ്തിട്ടുണ്ട്. ഇരുപത്തിരണ്ടാം തീയതിയിൽ നടന്ന ടെണ്ടറിലൂടെ വാങ്ങിക്കുന്ന സാധനങ്ങൾ നവംബർ മാസം അവസാനത്തിൽ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കണക്ക് പ്രകാരം, അടിയന്തിര പർച്ചേസ് പ്രകാരമുള്ള സാധനങ്ങൾ ഇരുപത്തിരണ്ടാം തീയതിക്കകം ലഭ്യവുമാക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. കൂടാതെ ഒക്ടോബറിൽ നടത്തിയ ടെണ്ടറിൽ വിജയിച്ച സപ്ലൈയർമാരിൽ നിന്നും അതേ നിരക്കിൽ തന്നെ 30 എം ടി വീതം മട്ട അരിയും കുറുവ അരിയും വാങ്ങിയിട്ടുണ്ടെന്നും വളരെ അത്യാവശ്യഘട്ടത്തിൽ മാത്രമാണ് സപ്ലൈകോ പർച്ചേസ് നടത്തിയിട്ടുള്ളതെന്നും സപ്ലൈകോ ഹെഡ് ഓഫീസിൽ നിന്ന് അറിയിച്ചു.

date