Skip to main content

കലശമല ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ഡിസം. 27 ന്

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ കലശമല ഇക്കോ ടൂറിസം പദ്ധതി ഡിസം. 27 ന് ടൂറിസം വകുപ്പ് മന്ത്രി കടകംപിളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ചൊവന്നൂർ കെ ആർ നാരായണൻ ഹാളിൽ നടന്ന പരിപാടിയിൽ
ജൈവ വൈവിധ്യങ്ങളെ സംരക്ഷിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് കലശമലയിൽ നടപ്പാക്കുകയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കലശമലയിൽ മാലിന്യ സംസ്‌കരണത്തിനുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകും. സാമൂഹ്യ വിരുദ്ധരുടെ കടന്നുകയറ്റങ്ങൾ അനുവദിക്കില്ല. മനോഹരമായ പൂന്തോട്ടം പോലെ കലശമലയെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കലശമലയിലെ ഭൂമിയേറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കും. കൂടുതൽ ഭാഗത്ത് വാഹന പാർക്കിങ് സംവിധാനമുണ്ടാക്കും. കലശമല ടൂറിസം പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരവികസനത്തിനാവശ്യമായ പദ്ധതിയും രൂപപ്പെടുത്തും. സഞ്ചാരികൾക്ക് കേന്ദ്രത്തിലേക്കെത്താനുള്ള റോഡുകൾ മികച്ച നിലവാരത്തിൽ നിർമ്മിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ കൺവീനറും ചൊവന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുമതി ചെയർപേഴ്സനുമായ സംഘാടക സമിതിയെ കൂടാതെ എക്സിക്യൂട്ടീവ് കമ്മറ്റി, പ്രോഗ്രാം കമ്മറ്റി എന്നിവയും ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകും.
യോഗത്തിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് പി എം സുരേഷ്, ചൊവന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുമതി, ജില്ലാ പഞ്ചായത്തംഗം ജയശങ്കർ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ കൗൺസിലർമാർ, പഞ്ചായത്തംഗങ്ങൾ, ഗാനരചയിതാവ് ഹരി നാരായണൻ, ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ ഫാ. പത്രോസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ, ടൂറിസം വകുപ്പ് സെക്രട്ടറി കവിത തുടങ്ങിയവർ പങ്കെടുത്തു.

date