Skip to main content

ഹരിതസമൃദ്ധി വാർഡ്

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഏതെങ്കിലും ഒരു വാർഡിലെ മുഴുവൻ വീടുകളിലും വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഹരിതസമൃദ്ധി വാർഡ് എന്ന പദ്ധതി ഹരിതകേരളം മിഷൻ നടപ്പിലാക്കുന്നു. കൃഷിഭവൻ പദ്ധതികളോടൊപ്പം തൊഴിലുറപ്പ്, സഹകരണബാങ്കുകൾ, ജനകീയ കൂട്ടായ്മകൾ, സന്നദ്ധസംഘടനകൾ എന്നിവരുടെ ഇടപെടലും ലക്ഷ്യം കൈവരിക്കുന്നതിന് പ്രയോജനപ്പെടുത്തും.
തെരഞ്ഞെടുക്കപ്പെടുന്ന ഒരു വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വഴി തങ്ങൾക്ക് ആവശ്യമായ പച്ചക്കറി നല്ലൊരുഭാഗം സ്വന്തം കൃഷിയിടത്തിൽ തന്നെ ഉൽപാദിപ്പിക്കുന്ന സംസ്‌കാരം വളർത്താനും ആരോഗ്യസംരക്ഷണത്തിനും വീട്ടിലെ ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി മാറ്റുന്നതിലൂടെ ശുചിത്വ മാലിന്യ സംസ്‌കരണത്തിനും ഇത് സഹായകരമാകും. സ്‌കൂൾ വിദ്യാർത്ഥികളടക്കം വാർഡിലെ മുഴുവൻ ജനങ്ങളെയും പങ്കെടുക്കുന്നതിലൂടെ സുരക്ഷിത പച്ചക്കറി ഉൽപാദനത്തിന്റെ സന്ദേശം വ്യാപിപ്പിക്കാൻ സഹായകരമാകുന്ന ക്യാമ്പയിനുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ പദ്ധതിയിലൂടെ പ്രദേശത്തെ പച്ചക്കറിയുടെ ഉൾപാദനവും വിസ്തീർണ്ണവും വർദ്ധിപ്പിക്കാനാകും.
വാർഡുകളിലെ മുഴുവൻ വീടുകളിലും പച്ചക്കറി തൈകൾ അല്ലെങ്കിൽ വിത്തുകൾ നട്ടുകൊണ്ട് നടീൽ ഉത്സവം സംഘടിപ്പിക്കുകയും തുടർന്ന് ഹരിതവാർഡ് പ്രഖ്യാപനം നടത്തും. ഇതിനായി ജില്ലയിൽ 26 പഞ്ചായത്തുകളിൽ നിന്ന് 45 വാർഡുകളും 3 തരിശ് രഹിത പഞ്ചായത്തുകളും തെരഞ്ഞെടുത്തിട്ടുണ്ട്. മണലൂർ, മാള, പെരിഞ്ഞനം, പൊയ്യ, തൃക്കൂർ തുടങ്ങിയ പഞ്ചായത്തുകളിൽ ഡിസംബർ 15 നകം ഹരിതസമൃദ്ധി വാർഡുകളുടെ പ്രഖ്യാപനം ഉണ്ടാകും. തുടർന്നുളള വാർഡുകളിലും ഡിസംബറിൽ തന്നെ പ്രഖ്യാപനം ഉണ്ടാകും.
ഹരിതസമൃദ്ധി വാർഡ് പ്രവർത്തനങ്ങൾ തുടർച്ചയായി മോണിറ്ററിങ് നടത്തുകയും നേട്ടങ്ങൾ തുടർ സീസുകളിലും നിലനിർത്തുന്നതിനു വേണ്ടിയുളള ഇടപെടലുകളും തുടർവർഷങ്ങളിൽ മറ്റു വാർഡുകളിലേക്കും വ്യാപിപ്പിക്കാൻ കഴിയുന്ന തരത്തിലുളള പ്രവർത്തനങ്ങളുമാണ് ഹരിതകേരളം മിഷൻ ലക്ഷ്യമിടുന്നുത്.

date