Skip to main content

കുന്നംകുളത്ത് ത്രീഡി സീബ്രാലൈൻ മന്ത്രി ഉദ്ഘാടനം ചെയ്തു

കുന്നംകുളം ബസ് സ്റ്റാന്റിന് മുൻവശത്ത് തൃശൂർ റോഡിൽ ട്രാഫിക് സുരക്ഷയുടെ ഭാഗമായി ഇനി മുതൽ ത്രീ ഡയമെൻഷൻ സീബ്രാലൈൻ. ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നതിനാണ് റോഡിൽ കട്ട നിരത്തിയിട്ടത് പോലെ അനുഭവപ്പെടുന്ന പുതിയ രീതിയിലുള്ള സീബ്രാലൈനുകൾ വരച്ചിരിക്കുന്നത്. 22 അടി വീതിയുള്ള റോഡിൽ 11 ലൈനുകളാണ് ത്രീഡി രൂപത്തിൽ വരച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി എ സി മൊയ്തീൻ ഫ്ളാഗ് ഓഫ് ചെയ്ത് കാൽ നടയാത്രക്കാർക്ക് തുറന്നു കൊടുത്തു.
നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, വൈസ് ചെയർമാൻ പി എം സുരേഷ്, എ സി പി സിനോജ്, സി ഐ കെ ജി സുരേഷ്, എസ് ഐ ബാബു എന്നിവർ പങ്കെടുത്തു.

date