Skip to main content

ലോക മണ്ണുദിനാചരണം സംഘടിപ്പിച്ചു

ജില്ലാ മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനാചരണം ചേലക്കര എം.എസ്.എൻ ഓഡിറ്റോറിയത്തിൽ യു.ആർ. പ്രദീപ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ണിനെ മറന്നുകൊണ്ടുള്ള വികസനം സാധ്യമല്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്തേണ്ടത് അനിവാര്യമാണ്. ജൈവകൃഷിയുൾപ്പെടെ മണ്ണ് സംരക്ഷിച്ചു കൊണ്ടേ സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. ചേലക്കര ഗ്രാമപഞ്ചായത്ത് സോയിൽ ഹെൽത്ത് കാർഡ് വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചേലക്കര പഞ്ചായത്തിന്റെ മണ്ണ് ഭൂവിഭവ ഭൂപടം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മയും നീർത്തട ഭൂപടം ജില്ലാ പഞ്ചായത്തംഗം ഇ. വേണുഗോപാല മോനോനും പ്രകാശനം ചെയ്തു. കേരള മണ്ണിനങ്ങളുടെ മാതൃക ജില്ലാ പഞ്ചായത്തംഗം ദീപ എസ്. നായർ പ്രകാശനം ചെയ്തു. വകുപ്പ് ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടർ ബേബി സുജാത പദ്ധതി വിശദീകരിച്ചു. മണ്ണ് സെമിനാറിൽ ഡോ. പി. എസ്. ജോൺ ക്ലാസെടുത്തു. മണ്ണ് ദിനാചരണ പ്രതിജ്ഞ എം.എ. സുധീർ ബാബു ചൊല്ലിക്കൊടുത്തു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

date