Skip to main content

മാറ്റ് ലാബ് പരിശീലനം

സി-ഡിറ്റിന്‍റെ തിരുവനന്തപുരം സൈബര്‍ശ്രീ സെന്‍ററില്‍ നാല് മാസത്തെ മാറ്റ് ലാബ് പരിശീലനത്തിന് പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നിവയില്‍ എന്‍ജിനീയറിംഗ് ബിരുദം/എം.സി.എ/എം.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്) പാസായവര്‍ പ്രസ്തുത കോഴ്സ് പൂര്‍ത്തീകരിച്ചവര്‍, ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ് പാസായവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20നും 26നും മധ്യേ. വിശദവിവരങ്ങളും അപേക്ഷാ ഫോറവും ംംം.ര്യയലൃൃശെ.ീൃഴ എന്ന വെബ്സൈറ്റില്‍ ലഭിക്കും. താത്പര്യമുള്ളവര്‍ ഈ മാസം 30ന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാടുള്ള സൈബര്‍ ശ്രീ സെന്‍ററില്‍ നടക്കുന്ന അഭിമുഖത്തിന് ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് എത്തണം. അപേക്ഷകള്‍ ഈ മാസം 27ന് മുമ്പ് സൈബര്‍ശ്രീ സെന്‍റര്‍, സി-ഡിറ്റ്, പൂര്‍ണിമ, റ്റി.സി 81/2964, തൈക്കാട് പി.ഒ തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷകള്‍ സ്കാന്‍ ചെയ്ത് ര്യയലൃൃശെൃമേശിശിഴ@ഴാമശഹ.രീാ എന്ന വിലാസത്തിലും അയയ്ക്കാം. ഫോണ്‍: 0471 2323949. (പിഎന്‍പി 149/18)
date