Skip to main content

ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ്   പരിശീലനത്തിന് അപേക്ഷിക്കാം

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കുള്ള ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ് പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി പാസായ 18 നും 45നും ഇടയില്‍ പ്രായമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. കാഞ്ഞങ്ങാട്ടെ വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേനയാണ് പരിശീലനം നല്‍കുന്നത്. സൗജന്യ താമസ സൗകര്യം ലഭ്യമാണ്.  വയസ്സ്,  ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം കാസര്‍കോട് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഡിസംബര്‍ 15 നകം അപേക്ഷിക്കണം.  ഫോണ്‍ 04994256162 

date