Skip to main content

വെര്‍ക്കാടി ഗ്രാമ മഹോത്സവം

വെര്‍ക്കാടി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വെര്‍ക്കാടി ഗ്രാമോത്സവം ഡിസംബര്‍ 27,28 തിയ്യതികളില്‍ നടക്കും. ഡിസംബര്‍ 27 ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എം സി കമറുദ്ദീന്‍ എം എല്‍ എ അധ്യക്ഷനാകും. 

  രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മഹോത്സവത്തില്‍ വിവിധ കലാസാംസ്‌കാരിക പരിപാടികള്‍,പ്രവാസി സംഗമം,സെമിനാറുകള്‍,മെഡിക്കല്‍ ക്യാംപ്,ഘോഷയാത്ര,ഉദ്യോഗമേള,കൃഷിമേള തുടങ്ങിയ ആകര്‍ഷകമായ വിവിധ പരിപാടികള്‍ നടക്കും. ചടങ്ങില്‍ വെര്‍ക്കാടി ഗ്രാമപഞ്ചയാത്തിന്റെ വികസ മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണവും,വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പഞ്ചായത്ത് ഐ എസ് ഒ പ്രഖ്യാപനവും  ഉണ്ടാകും.

ഡിസംബര്‍ 28 ന് നടക്കുന്ന സാംസ്‌കാരിക സായാഹ്നം കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി അധ്യക്ഷനാകും.

date