Skip to main content

തദ്ദേശ സ്ഥാപന മേധാവികള്‍ക്കുള്ള ശില്‍പ്പശാല ഇന്ന്(6)

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും നിയമം 2018 നെ ആസ്പദമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ക്കുള്ള ജില്ലാതല ശില്‍പ്പശാല ഇന്ന്(6) രാവിലെ 10ന് തിരുവല്ല ഹോട്ടല്‍ തിലകില്‍ മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും നിയമം 2018, കെ സ്വിഫ്റ്റ് എന്നീ വിഷയങ്ങളില്‍ ക്ലാസുകളും സംശയനിവാരണവും നടക്കും.

date