Skip to main content

അനധികൃത മത്സ്യ ബന്ധനം നടപടി ശക്തമാക്കും

    
അനധികൃതമായും അനുമതിക്കപ്പെട്ട രീതിയിലല്ലാതെയും മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ ഫിഷറീസ് വകുപ്പ് നടപടികള്‍ ശക്തമാക്കി.  ഉള്‍നാടന്‍ ജലാശയങ്ങളില്‍ രാസ വസ്തുക്കള്‍ പ്രയോഗിക്കുക, ശക്തിയേറിയ പ്രകാശം, കണ്ണി വലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിക്കല്‍, വൈദ്യുതി, തോട്ട തുടങ്ങിയവ ഉപയോഗിച്ചുള്ള മത്സ്യബന്ധനം തുടങ്ങിയവ അനുവദിക്കില്ല.  
    
രജിസ്റ്റര്‍ ചെയ്തതും ലൈസന്‍സുള്ളതുമായ യാനങ്ങള്‍ ഉപയോഗിച്ച് മാത്രമേ മത്സ്യ ബന്ധനം നടത്താന്‍ പാടുള്ളൂ.  യാനങ്ങളില്‍ സുരക്ഷാ ഉപകരണങ്ങളും വാര്‍ത്താവിനിമയ നാവിഗേഷന്‍ ഉപകരണങ്ങളും ഉണ്ടായിരിക്കണം. കൃത്രിമമായ ആവാസ വ്യവസ്ഥ സൃഷ്ടിച്ച് മത്സ്യം പിടിക്കുന്നതും ശക്തിയേറിയ പ്രകാശം ഉപയോഗിക്കുന്നതും പെയര്‍ ട്രോളിങ്, പെല്ലാനിക്ക് ട്രോളിങ് എന്നിവയും നിരോധിച്ചിട്ടുണ്ട്. നിയമങ്ങള്‍ പാലിക്കാതെ മത്സ്യ ബന്ധനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊന്നാനി ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു.  അനധികൃത മത്സ്യ ബന്ധന രീതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 0494 2666428 എന്ന നമ്പറില്‍ അറിയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
 

date