Skip to main content

ഓണ്‍ലൈന്‍ പഠന പദ്ധതി ഉദ്ഘാടനം ഡിസംബര്‍ 30ന്

ഇടുക്കി ജില്ലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പഠന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബര്‍ 30ന് നടത്തും. ക്ലാസുകള്‍ ജനുവരി ഒന്നിന് . ഇതിന്റെ അവതരണ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടി. ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 16 സ്‌കൂളുകളിലെ പ്രതിനിധികളും ക്ലാസ് കൈകാര്യം ചെയ്യുന്ന 8 അധ്യാപകരും ഡയറ്റ്, കെയ്റ്റ്, സര്‍വ്വശിക്ഷാ അഭിയാന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത്, വിദ്യാഭ്യാസ ഉപഡയറക്ടര്‍, അക്ഷയ കോര്‍ഡിനേറ്റര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ഓരോ കേന്ദ്രത്തിലും തെരഞ്ഞെടുക്കപ്പെട്ട 20 കുട്ടികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി തുടങ്ങിയ  വിഷയങ്ങളില്‍ അധിക പഠനം നല്‍കുന്ന പദ്ധതിയാണെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. എസ്. രാജേന്ദ്രന്‍ എം.എല്‍.എ, ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വാഴത്തോപ്പ് ഗവ. എച്ച്.എസിലെ സ്‌കൂള്‍ ടീച്ചര്‍ അല്‍ ഹിന്ദ് എസ്.വൈ  ക്ലാസ് അവതരിപ്പിച്ചു.
 

date