എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍
വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കുവാന്‍ കഴിയാതിരുന്നവര്‍ക്കും ലാപ്സായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും, നിശ്ചിത സമയപരിധി കഴിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത കാരണത്താല്‍ സീനിയോറിട്ടി നഷ്ടമായവര്‍ക്കും ജോലി പൂര്‍ത്തിയാക്കാനാകാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനോ വിടുതല്‍ ചെയ്തവര്‍ക്കും ജോലി ലഭിച്ചിട്ടും മന:പൂര്‍വമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നവര്‍, ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും രജിസ്ട്രേഷന്‍ പുന:സ്ഥാപിക്കാം. തിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം അപേക്ഷ സമര്‍പ്പിക്കാം. കൂടാതെ ഓണ്‍ലൈന്‍ / സ്മാര്‍ട്ട് ഫോണ്‍ സംവിധാനം വഴിയും സ്പെഷ്യല്‍ റിന്യൂവല്‍ നടത്താം.
- Log in to post comments