Post Category
ജയിൽ വിമോചിതരുടെ പുനരധിവാസം: പ്രൊപ്പോസൽ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന പ്രൊബേഷൻ സേവനങ്ങളുടെ ഭാഗമായി ജയിൽ വിമോചിതർ, പ്രൊബെഷണർമാർ എന്നിവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, ഹോം അപ്ലെയൻസസ് റിപ്പയറിംഗ് ആന്റ് സർവീസിംഗ് മേഖലയിൽ പരിശീലനം നൽകുന്ന ഒരു പദ്ധതിക്ക് പ്രൊപ്പോസൽ ക്ഷണിച്ചു. പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കാൻ താല്പര്യമുള്ള ഏജൻസികൾ ഡിസംബർ 13ന് വൈകുന്നേരം അഞ്ചിനു മുമ്പ് വിശദമായ പ്രൊപ്പോസൽ ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, അഞ്ചാം നില, വികാസ് ഭവൻ, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: sjd.kerala.gov.in..
പി.എൻ.എക്‌സ്.4423/19
date
- Log in to post comments