Skip to main content
ഹൈറേഞ്ച് ഡയറി സഹകരണ സംഘം നിർമ്മിച്ച സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനം ക്ഷീരവികസന മന്ത്രി കെ.രാജു നിർവ്വഹിക്കുന്നു.

സോളാർ പവർ പാന്റ് ഉദ്ഘാടനവും ക്ഷീരകർഷകരെ ആദരിക്കലും നടന്നു.

 

ക്ഷീരവികസന വകുപ്പിന്റെ സബ്സിഡിയോടുകൂടി  ഹൈറേഞ്ച് ഡയറി സഹകരണ സംഘം നിർമ്മിച്ച സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു നിർവ്വഹിച്ചു. ചടങ്ങിൽ  വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷത വഹിച്ചു. സമ്പൂർണ വൈദ്യുതീകരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും സൗരോർജത്തിന്റെ സാധ്യതകൾ കൂടുതൽ മേഖലകളിലേക്ക്

പരമാവധി വ്യാപിപ്പിക്കണമെന്നും  ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി കെ. രാജു പറഞ്ഞു.

 ക്ഷീര മേഖലയിലെ മികച്ച കർഷകരെ ചടങ്ങിൽ ആ ആദരിച്ചു.ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഹൈറേഞ്ച് ഡയറി സംഘത്തിന്റെ പ്രവർത്തനത്തിനാവശ്യമായ 35 ശതമാനം വൈദ്യുതിയാണ് സോളാർ പവർ പ്ലാന്റിൽ നിന്ന് ഉദ്പാദിപ്പിക്കുന്നത് ഉദ്ഘാടന ചടങ്ങിൽ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ ബിജി,സംഘം പ്രസിഡന്റ് കെ.ആർ  ജയൻ ക്ഷീര വികസന ഡയറക്ടർ  എസ് ശ്രീകുമാർ, കെ.കെ ശിവരാമൻ ,ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു.

 

date