Skip to main content

വെള്ളത്തൂവൽ മോഡൽ പഞ്ചായത്ത്

 

 

 മൃഗസംരക്ഷണ വകുപ്പ് മോഡൽ പഞ്ചായത്തായി തിരഞ്ഞെടുത്ത  വെള്ളത്തൂവലിൽ പദ്ധതിയുടെ ഉദ്ഘാടനവും ഏകദിന സെമിനാറും നടന്നു. വനം, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു മോഡൽ പഞ്ചായത്തുത്ഘാടനം നിർവ്വഹിച്ചു.

സംസ്ഥാനത്തെ  20 മോഡൽ പഞ്ചായത്തുകളിലൊന്നാണ് വെള്ളത്തൂവൽ. 20 ക്ഷീര കർഷകർക്ക് കറവ പശുക്കളെ നൽക്കുകയും ക്ഷീര മേഖലയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടന ചടങ്ങിൽ ദേവികുളം എം എൽഎ എസ്  രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ ബിജി, വൈസ് പ്രസിഡന്റ് കവിത സന്തോഷ്    സംഘം പ്രസിഡന്റ് കെ.ആർ  ജയൻ, കെ.കെ ശിവരാമൻ ,ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വാഗമൺ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർഷക ബോധവത്ക്കരണ സെമിനാറും നടന്നു.

 

 

date