Skip to main content
ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി  സംഘടിപ്പിച്ച കൂട്ടയോട്ടം പരിപാടി നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യുന്നു.

ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പനയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

 

 

കട്ടപ്പന നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാഭ്യാസം, തൊഴിൽ, എക്സൈസ്, പോലീസ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി 'ക്ഷയരോഗമില്ലാത്ത ഇടുക്കി നമ്മുടെ ലക്ഷ്യം' എന്ന മുദ്രാവാക്യമുയർത്തി

കട്ടപ്പനയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ക്ഷയരോഗ നിർമ്മാർജനം സാധ്യമാക്കുക, ജീവിതശൈലീരോഗനിയന്ത്രണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. കട്ടപ്പന ഗവ. ഐ ടി ഐ ഗ്രൗണ്ടിൽ നിന്നാരംഭിച്ച കൂട്ടയോട്ടം പരിപാടി നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. മുൻസിഫ് മജിസ്ട്രേറ്റ് എൻ.എൻ.സിജി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.

 

 ഉദ്ഘാടന യോഗത്തിന് നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.ബി. ശ്രീകാന്ത്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബെന്നി കല്ലൂപുരയിടം, കൗൺസിലർമാരായ സിബി പാറപ്പായി, സി.കെ.മോഹനൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ വി.സാബു, ആർ. ലളിതാഭായ്, പി.എം. ഫ്രാൻസിസ്, സണ്ണി മാത്യു, കുരുവിള തോമസ്, ആൻസി വർക്കി, എൻ.ഡി. തങ്കച്ചൻ, ഗവ.കോളേജ് പ്രിൻസിപ്പാൾ ഡോ.ഒ.സി.അലോഷ്യസ്, ഐ.റ്റി.ഐ വൈസ്പ്രിൻസിപ്പാൾ ബിജിമോൾ, സെന്റ് ജോൺസ് നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പാൾ സഹായമേരി, സെന്റ് സെബാസ്റ്റ്യൻസ് കോളേജ് പ്രിൻസിപ്പാൾ ടി.കെ.കുര്യൻ, റ്റി. എസ്. ബേബി, ജോയി ആനിത്തോട്ടം തുടങ്ങിയവർ നേതൃത്വം നല്കി. കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ അവസാനിച്ച കൂട്ടയോട്ടത്തിനു ശേഷം സെന്റ് ജോൺസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും  ജനശ്രദ്ധ നേടി.

 

 

date