Skip to main content

ജില്ലാ പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നതിന് ഇന്ന് വികസന സെമിനാര്‍

 

ജില്ലയുടെ സമഗ്ര വികസനത്തിന് തയ്യാറാക്കിയ വികസന പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നതിനുള്ള വികസന സെമിനാര്‍ ഇന്ന് ( ജനുവരി 18) രാവിലെ 10ന് കോട്ടക്കുന്ന് ഡി.റ്റി.പി.സി ഹാളില്‍ നടക്കും.  തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.  ജില്ലയിലെ എം.പി.എം.എല്‍.മാര്‍, തദ്ദേശസ്വയം ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍,സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഡി.പി.സി. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഉപസമിതികള്‍ തയ്യാറാക്കിയ ജില്ലാ പദ്ധതിക്ക് അന്തിമ രൂപം നല്‍കുക.

date