പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ശുചിത്വ മിഷന് കൈമാറി
കൊടുങ്ങല്ലൂർ നഗരസഭയിൽ വീടുകളിൽ നിന്ന് ശേഖരിച്ച പ്ളാസ്റ്റിക് ക്യാരി ബാഗുകൾ ശുചിത്വമിഷന്റെ ഏജൻസിക്ക് കൈമാറി. ബാഗുകൾ നിറച്ച വാഹനങ്ങളുടെ യാത്ര നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭയിലെ 44 വാർഡുകളിലെയും വീടുകളിൽ നിന്ന് 85 ഹരിത കർമ്മ സേനാംഗങ്ങളാണ് കവറുകൾ ശേഖരിച്ചത്. ഓരോ വീടുകളിൽ നിന്നും 50 രൂപ വീതം പ്രതിമാസം ഹരിത കർമ്മ സേനയിലെ അംഗങ്ങൾക്ക് നൽകണം. ഈ മാസം മുതൽ എല്ലാ സ്ഥാപനങ്ങളിൽ നിന്നും കടകളിൽ നിന്നും അജൈവ മാലിന്യം ശേഖരിക്കും. വീടുകളിൽ നിന്ന് ഈ മാസം ക്യാരി ബാഗുകൾ കൂടാതെ മറ്റ് അജൈവ മാലിന്യങ്ങൾ, ഇലക്ട്രിക്-ഇലക്ട്രോണിക് മാലിന്യങ്ങൾ ഉൾപ്പെടെ ശേഖരിക്കും.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, വലിച്ചെറിഞ്ഞവരെ കണ്ടു പിടിച്ച് പിഴ ചുമത്തിക്കൊണ്ടിരിക്കുന്നതായും ഇനിയും ഇത് തുടർന്നാൽ മറ്റ് നിയമനടപടികൾ സ്വീകരിക്കുകയും ചെയർമാൻ കൂട്ടിച്ചേർത്തു. ആരോഗ്യ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി കെ രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ കെ വി ഗോപാലകൃഷ്ണൻ പങ്കെടുത്തു.
- Log in to post comments