Skip to main content

ജില്ലാ കേരളോത്സവം: കലാമത്സരങ്ങൾക്ക് തുടക്കം

ജില്ലാ കേരളോത്സവം 2019 കലാ മത്സരങ്ങൾക്ക് തുടക്കമായി. കലാ മത്സരങ്ങൾ ബാനർജി ക്ലബ്ബിൽ ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ആലപിച്ച കേരളോത്സവ ഗാനത്തോടെയാണ് കാര്യ പരിപാടികൾ ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തുകളിൽനിന്നും 7 മുനിസിപ്പാലിറ്റികളിൽനിന്നും കോർപ്പറേഷനിൽ നിന്നും മത്സരിച്ച് ജയിച്ചവരാണ് ജില്ലാ കേരളോത്സവത്തിന്റ ഭാഗമാകുന്നത്. 7 വേദികളിലായി 59 ഇനങ്ങളിൽ 2254 പേരാണ് പങ്കെടുക്കുന്നത്. നഗരത്തിലെ വിവിധ വേദികളിലായാണ് കലാ മത്സരങ്ങൾ നടക്കുന്നത്. വിവേകോദയം സ്‌കൂൾ, ബാനർജി ക്ലബ്, മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ, മോഡൽ ബോയ്സ് സ്‌കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. സിനിമ താരം ജെസ്നിയ ജയദീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ യു കുര്യാക്കോസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെന്നി ജോസഫ്, പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ജെ ഡിക്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ജുള അരുണൻ, കോർപറേഷ ഡിവിഷൻ കൗൺസിലർ എം എസ് സമ്പൂർണ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിലി ഫ്രാൻസിസ് ശങ്കര നാരായണൻ, അഡ്വ സുമേഷ്, ബി ജി വിഷ്ണു, കാതറിൻ പോൾ, അജിത കൃഷ്ണൻ, ജയന്തി സുരേന്ദ്രൻ, സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം പദ്മിനി ടീച്ചർ സ്വാഗതവും, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി ആർ ശ്രീകല നന്ദിയും പറഞ്ഞു. കുമാരി ജസ്‌നിയ ജയദീഷ് കേരളോത്സവഗാനം ചിട്ടപ്പെടുത്തിയ ബാബു കോടശ്ശേരി പശ്ചാത്തല സംഗീതം ഒരുക്കിയ എക്ട്രീം മീഡിയ സൊല്യൂഷൻസിലെ സജീവ് പി കെ എന്നിവരെ ഗവ ചീഫ് വിപ്പ് കെ രാജൻ മൊമെന്റോ നൽകി ആദരിച്ചു.

date