Skip to main content

മാധ്യമ സ്വാതന്ത്ര്യ സംഗമവും മാധ്യമ സെമിനാറും 10 ന്

കേരള മീഡിയ അക്കാദമി പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ സ്വാതന്ത്ര്യ സംഗമം ഡിസംബർ പത്ത് രാവിലെ 11 ന് ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. 'മാധ്യമസ്വാതന്ത്ര്യ കശ്മീരിനായി' എന്ന വിഷയത്തിൽ കാശ്മീർ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിൽ മുഖ്യപ്രഭാഷണം നടത്തും. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അദ്ധ്യക്ഷത വഹിക്കും. ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് മോഡറേറ്ററാകും. ഏഷ്യൻ ഏജ് പ്രതിനിധി യൂസഫ് ജമീൽ, ഫ്രണ്ട് ലൈൻ സീനിയർ അസോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ, സി നാരായൺ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. പ്രസ് ക്ലബ് സെക്രട്ടറി എം വി വിനീത സ്വാഗതവും മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല നന്ദിയും പറയും. ഒപ്പം ലോകത്തെ പിടിച്ചുലച്ച ഫോട്ടോകളുടെ പ്രദർശനം 'ഗ്ലോബൽ ഇമേജ് 2019' ഡിസംബർ 10 മുതൽ 15 വരെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കും.
 

date