Skip to main content

ഐ ടി ഉപകരണങ്ങൾ വിതരണം ചെയ്തു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പെരിഞ്ഞനം ഗവ.യു.പി സ്‌കൂളിൽ ഐ.ടി.ഉപകരണങ്ങൾ വിതരണം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. ഒപ്പം പി.ടി.എ അവാർഡ് സമർപ്പണവും നടന്നു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ഒമ്പത് ലാപ്ടോപ്പുകളും അഞ്ച് എൽ.സി.ഡി പ്രൊജക്ടറുകളും, ഐ.ടി. അറ്റ് സ്‌കൂളിൽ നിന്നും 14 ലാപ്ടോപ്പുകളും 5 എൽ.സി.ഡി പ്രൊജക്ടറുകളുമാണ് ലഭിച്ചത്. പെരിഞ്ഞനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഷാജി അധ്യക്ഷത വഹിച്ചു. വലപ്പാട് ഉപജില്ലയിലെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള പുരസ്‌കാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ഡി. അനിതകുമാരി സ്‌കൂളിന് സമ്മാനിച്ചു. 2017-19 കാലയളവിൽ പി.ടി.എക്ക് നേതൃത്വം നൽകിയ അഡ്വ.കെ.പി.രവി പ്രകാശിന് ഉപഹാരം നൽകി. പ്രധാനാധ്യാപിക ഇ.ആർ.ഷീല, പി.ടി.എ.പ്രസിഡന്റ് സ്മിത സന്തോഷ്, പഞ്ചായത്തംഗങ്ങളായ സായിദ മുത്തുക്കോയ, ഷൈലജ പ്രതാപൻ, ഹേമലത ഉണ്ണികൃഷ്ണൻ, ബിന്ദു ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.

date