Skip to main content

ക്ഷീരോത്പ്പന്ന നിര്‍മാണത്തില്‍ പരിശീലനം

 

ക്ഷീര വികസന വകുപ്പിന്റെ ആലത്തൂര്‍ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 12 മുതല്‍ 22 വരെ ക്ഷീരോത്പ്പന്ന നിര്‍മാണത്തില്‍ പരിശീലനം നല്‍കും. 135 രൂപയാണ് പ്രവേശന ഫീസ്. പരിശീലനത്തിന് എത്തുന്നവര്‍ക്ക് ഭക്ഷണവും ആവശ്യമെങ്കില്‍ താമസവും നല്‍കും. താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി നവംബര്‍ 12 ന് രാവിലെ 10 നകം പരിശീലന കേന്ദ്രത്തില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922-226040.

date