Skip to main content

അഖില കേരള വായനോത്സവം സംസ്ഥാനതല മത്സരം ഇന്ന്  മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

 

അഖില കേരള വായനാമത്സരം - സംസ്ഥാനതലം ഇന്ന് (നവംബര്‍ 9) മലമ്പുഴ ലളിതകലാ അക്കാദമി ആര്‍ട്് ഗ്യാലറിയില്‍ രാവിലെ 11 ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനാവും. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈജ, മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്‍, ജില്ലാ സെക്രട്ടറി എം. കാസിം എന്നിവര്‍ സംസാരിക്കും. 14 ജില്ലകളില്‍ നിന്നും എത്തുന്ന കുട്ടികള്‍ രാവിലെ 9.30 ന് പേര് രജിസ്റ്റര്‍ ചെയ്യണം.  9.30 മുതല്‍ എഴുത്തുപരീക്ഷ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് വാചാ പരീക്ഷയും വൈകിട്ട് നാലിന് കുട്ടികളുടെ പഠനയാത്രയും നടക്കും.

രണ്ടാംദിനമായ നവംബര്‍ 10 ന് രാവിലെ ഒമ്പതിന് സര്‍ഗസംവാദം നടത്തും. കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍, ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പ്രോ. വൈസ് ചാന്‍സ്ലര്‍ ഡോ. കെ.എസ്. രവികുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ഡോ. പി.ആര്‍. ജയശീലനാണ് മോഡറേറ്റര്‍. ഡോ. സി.പി. ചിത്രഭാനു, വി. രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

സമാപന സമ്മേളനവും സമ്മാനദാനവും ഉച്ചയ്ക്ക് രണ്ടിന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ നിര്‍വഹിക്കും.  പി.കെ. സുധാകരന്‍, ടി.കെ. നാരായണദാസ് എന്നിവര്‍ പങ്കെടുക്കും.

date