Skip to main content

കെ.എ.എസ് ബോധവത്ക്കരണ സെമിനാര്‍ 10 ന്

 

പാലക്കാട് ഡെവലപ്‌മെന്റ് സെന്റര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റഡീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയെക്കുറിച്ച് നവംബര്‍ 10 ന് രാവിലെ 10 മുതല്‍ ഒന്ന് വരെ സ്റ്റേഡിയം ബൈപാസ് റോഡിലുള്ള സുല്‍ത്താന്‍ ഓഫ് ഫ്‌ളേവേഴ്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവത്ക്കരണ സെമിനാര്‍ നടക്കും. ബിരുദധാരികള്‍ക്കും നിശ്ചിത സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും സെമിനാറില്‍ പങ്കെടുക്കാം. കെ.എ.എസ് പരീക്ഷയെ സംബന്ധിച്ചും പരീക്ഷയില്‍ വിജയം കൈവരിക്കാന്‍ എടുക്കേണ്ട തയ്യാറെടുപ്പുകളെ കുറിച്ചും വിദഗ്ധര്‍ ക്ലാസെടുക്കും. താല്‍പര്യമുള്ളവര്‍ kiasplkd@gmail.com ലും 9495904354 എന്ന നമ്പറിലും രജിസ്റ്റര്‍ ചെയ്യാം.
 

date