Skip to main content

ബീഡി- ചുരുട്ട് തൊഴിലാളി പെന്‍ഷന്‍: മസ്റ്ററിംഗ് 30 നകം ചെയ്യണം

 

ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നവംബര്‍ 30 നകം മസ്റ്ററിംഗ് ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മസ്റ്ററിംഗ് വിവരങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്ക് മാത്രമേ അടുത്ത ഗഡു പെന്‍ഷന്‍ ലഭിക്കൂ. അക്ഷയ കേന്ദ്രങ്ങളില്‍ ഫീസ് അടയ്ക്കേണ്ടതില്ല. കിടപ്പുരോഗികളുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്രം പ്രതിനിധികള്‍ ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ വീട്ടില്‍ വന്ന് ചെയ്യുന്നതാണ്. ഇതിനായി കുടുംബാംഗം നവംബര്‍ 29 നകം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ വിവരം അറിയിക്കണം. ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും ബാങ്കിലും നിലവില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയവരും ക്ഷേമനിധി കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍ സഹിതമെത്തി നിര്‍ബന്ധമായും മസ്റ്ററിംഗ് നടത്തേണ്ടതാണ്.

date