Skip to main content

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: മസ്റ്ററിംഗ് നിര്‍ബന്ധം

കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ നവംബര്‍ 18 മുതല്‍ 30 വരെയുളള തീയതികളില്‍ ആധാര്‍ വിവരങ്ങളുമായി അക്ഷയകേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നിര്‍ബന്ധമായും നടത്തണമെന്ന് സെക്രട്ടറി അറിയിച്ചു. കിടപ്പു രോഗികളുടെ വിവരം കുടുംബാംഗം നവംബര്‍ 29 നകം പഞ്ചായത്തില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

date