Skip to main content

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍: കൂടിക്കാഴ്ച 22 ന് കോഴിക്കോട്

 

 

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (പട്ടികവര്‍ഗക്കാര്‍ക്കായുളള പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍ : 310/2018) തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിന്റെ ഭാഗമായുളള കൂടിക്കാഴ്ച നവംബര്‍ 22 ന് രാവിലെ എട്ടിന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ നടക്കും. പ്രൊഫൈല്‍/ എസ്.എം.എസ് വഴി അറിയിപ്പ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ടെത്തണമെന്ന് പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു. അറിയിപ്പ് ലഭിക്കാത്ത അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.

date