Skip to main content

സാമൂഹികക്ഷേമ പെന്‍ഷന്‍: 30 നകം മസ്റ്ററിംഗ് നടത്തണം

 

എലവഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ സാമൂഹികക്ഷേമ പെന്‍ഷനുകള്‍ (കര്‍ഷകതൊഴിലാളി, വികലാംഗ, വാര്‍ദ്ധക്യ, വിധവ പെന്‍ഷനുകള്‍) കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡും പെന്‍ഷന്‍ നമ്പറും സഹിതം നവംബര്‍ 18 മുതല്‍ 30 വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖാന്തിരം മസ്റ്ററിംഗ് നടത്തണം. കിടപ്പു രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ നവംബര്‍ 29 നകം കുടുംബാംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അറിയിക്കണമെന്നും അല്ലാത്തപക്ഷം അടുത്ത ഗഡു മുതല്‍ പെന്‍ഷന്‍ ലഭിക്കുകയില്ലെന്നും സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04923-266410.

date