Skip to main content

'ലക്ഷ്യ' മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ ഏഴിന്; മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

 

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയ്മെന്റ് സെന്റര്‍ സംഘടിപ്പിക്കുന്ന 'ലക്ഷ്യ' മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ ഏഴിന് രാവിലെ ഒമ്പതിന് ചിറ്റൂര്‍ ഗവ. കോളേജില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും .

ഇരുപതോളം സ്വകാര്യ കമ്പനികള്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും. ബാങ്കിംഗ്, ഐടി, അക്കൗണ്ടിംഗ്, ടീച്ചിംഗ് ഓഫീസ് അഡ്മിനിസ്ട്രേഷന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഡ്രൈവര്‍, കുക്ക്, സെക്യൂരിറ്റി മേഖലകളിലായി രണ്ടായിരത്തോളം ഒഴിവുകളാണുള്ളത്. എട്ടാം ക്ലാസ് മുതല്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, ബി.ടെക്ക് യോഗ്യതയുള്ള 18 മുതല്‍ 50 വയസ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേദിവസം രാവിലെ ഒമ്പതിന് കോളേജില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. ഫോണ്‍: 0491- 2505435.

date