Skip to main content

ശബരിമല: കാണാതായ കുട്ടിയെ സുദര്‍ശനം സന്നദ്ധപ്രവര്‍ത്തകര്‍  കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിച്ചു 

ശബരിമല ദര്‍ശനത്തിന്  തമിഴ്നാട്ടില്‍ നിന്നും ബന്ധുക്കള്‍ക്കൊപ്പം എത്തി കാണാതായ അഞ്ച് വയസുകാരനെ സുദര്‍ശനം സന്നദ്ധപ്രവര്‍ത്തകര്‍ കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിച്ചു. പമ്പയില്‍ നിന്നും ശബരിമലയിലേക്കുളള കാനനപാതയിലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന്  പരിഭ്രാന്തരായ ബന്ധുക്കള്‍ സുദര്‍ശനം  സന്നദ്ധപ്രവര്‍ത്തകരുടെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ജില്ലാ ഭരണകൂടം, ജില്ലാ പ്രൊബേഷന്‍ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കിയ സുദര്‍ശനം പദ്ധതിയിലെ സന്നദ്ധപ്രവര്‍ത്തകരായ  ശ്രീഹരി, അഖില്‍, അന്‍വര്‍, അനന്ദന്‍ എന്നിവരുടെ സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. 

 

 

 

date