Skip to main content

വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ സര്‍ട്ടിഫിക്കറ്റ്  പരിശോധന 17 ന്

ജില്ലയില്‍ പോലീസ് വകുപ്പില്‍  വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (കെ.എ.പി-III ബറ്റാലിയന്‍)(എന്‍.സി.എ- മുസ്ലീം -കാറ്റഗറി നമ്പര്‍-626/17, എന്‍.സി.എ-എല്‍.സി /എ.ഐ- കാറ്റഗറി നമ്പര്‍-627/17, എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍- കാറ്റഗറി നമ്പര്‍-631/17, എന്‍.സി.എ-എസ്.സി.സി.സി  കാറ്റഗറി നമ്പര്‍-632/17, എന്‍.സി.എ-ധീവര- കാറ്റഗറി നമ്പര്‍-633/17, എന്‍.സി.എ-വിശ്വകര്‍മ്മ- കാറ്റഗറി നമ്പര്‍-634/17) തസ്തികകള്‍ക്കായി  നടത്തിയ കായികക്ഷമതാ പരീക്ഷയില്‍  വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് പരിശോധന  ഈ മാസം  17 ന്  രാവിലെ 10ന്  പി.എസ്.സി ഓഫീസില്‍  നടക്കും. ഉദ്യോഗാര്‍ഥികള്‍  തിരിച്ചറിയല്‍രേഖ,  പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ  അസല്‍  രേഖകള്‍  സഹിതം  വെരിഫിക്കേഷന്  ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ : 0468 2222665.

 

 

date