Skip to main content

ഭക്ഷ്യ സുരക്ഷാലൈസന്‍സ്, രജിസ്‌ട്രേഷന്‍ എടുക്കണം

റാന്നി നിയോജക മണ്ഡലത്തിലെ ഭക്ഷ്യസുരക്ഷാലൈസന്‍സ് / രജിസ്‌ട്രേഷന്‍ ഇല്ലാത്ത  ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുളള എല്ലാ സ്ഥാപനങ്ങളും ലൈസന്‍സ് / രജിസ്‌ട്രേഷന്‍ എടുക്കണമെന്ന്  ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അറിയിച്ചു.  ഡിസംബര്‍ 13 ന്  റാന്നി പഞ്ചായത്ത് ഓഫീസ് ഹാളില്‍ രാവിലെ 10 മുതല്‍ 5 വരെ മേള സംഘടിപ്പിക്കും. ലൈസന്‍സ് / രജിസ്‌ട്രേഷന്‍ എടുക്കാന്‍ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, പഞ്ചായത്ത്  എന്‍.ഒ.സി / ലൈസന്‍സ് ഫീസ്  100 രൂപ ( അഞ്ച് വര്‍ഷത്തേക്ക് 500 രൂപ) എന്നിവയാണ് വേണ്ടത്. ഭക്ഷ്യസുരക്ഷാ  നിലവാരനിയമം 2006 അനുസരിച്ച് ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനം, വിതരണം, വില്‍പ്പന, സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ടുളള എല്ലാ സ്ഥാപനങ്ങളും  ഭക്ഷ്യസുരക്ഷാ ലൈസന്‍സ് / രജിസട്രേഷന്‍ എടുക്കണം. 

 

   

 

date