Skip to main content

സ്ത്രീ സുരക്ഷ; പ്രതിരോധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

വനിതാ - ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ്  ഐ.ടി.ഐയില്‍ സംഘടിപ്പിച്ച സ്ത്രീ സുരക്ഷ പ്രതിരോധ ബോധവത്ക്കരണ പരിപാടി മാണി സി കാപ്പന്‍ എം. എല്‍. എ  ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷനായിരുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായുള്ള നിയമങ്ങള്‍  എന്ന വിഷയത്തില്‍ അഡ്വ.ജി. ശങ്കര്‍ ക്ലാസ്സെടുത്തു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എന്‍. ശ്രീദേവി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. സുരേഷ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.ജെ. ബിനോയ്,  ജില്ലാതല ഐ.സി.ഡി.എസ് സെല്‍ സീനിയര്‍ സൂപ്രണ്ട് കെ.ആര്‍. ബിന്ദു ഭായ്, പഞ്ചായത്തംഗം ജിജി ജോയ്, ഐ.ടി.ഐ പ്രിന്‍സിപ്പല്‍ റെജി പോള്‍,    വൈസ് പ്രിന്‍സിപ്പല്‍ കെ. സന്തോഷ് കുമാര്‍, സീനിയര്‍ സൂപ്രണ്ട് ഇ.കെ. ഹാഷിം, വനിതാ സെല്‍ മെംബര്‍ കെ.എസ്. ജലജാദേവി, സ്റ്റാഫ് സെക്രട്ടറി പി.എസ് ബിജു എന്നിവര്‍ പങ്കെടുത്തു.

date