Skip to main content

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

കടനാട് ഗ്രാമപഞ്ചായത്തിലെ വയോജന സംരക്ഷണ പദ്ധതികളുടെ ഭാഗമായി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ അറുപത് വയസ്  കഴിഞ്ഞ  21 വയോജനങ്ങളാണ് ഗുണഭോക്താക്കള്‍.

പഞ്ചായത്തിന്‍റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 84,000 രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയില്‍ ഗ്രാമസഭകള്‍ മുഖേനയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. 4000 രൂപയോളം വില വരുന്ന കട്ടിലുകളാണ് നല്‍കിയത്.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷ രാജു കിഴക്കേപ്പറമ്പില്‍ നിര്‍വഹിച്ചു.  പഞ്ചായത്ത്  വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിലു കൊടൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആന്‍റണി ഞാവള്ളി, സണ്ണി മുണ്ടനാട്ട്, ട്രീസമ്മ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date