Skip to main content

ശരണബാല്യം പദ്ധതി: ബാലവേലയില്‍ ഏര്‍പ്പെട്ട രണ്ടു കുട്ടികളെ മോചിപ്പിച്ചു

തിരുവല്ല താലൂക്ക് ആശുപത്രി, പൊടിയാടി-നെടുമ്പ്രം പ്രദേശങ്ങളില്‍ നിന്ന് ബാലവേലയില്‍ ഏര്‍പ്പെട്ട ഇതര സംസ്ഥാനക്കാരായ(ഉത്തര്‍പ്രദേശ്, ബീഹാര്‍) രണ്ടുകുട്ടികളെ മോചിപ്പിച്ചു. ഈ കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും തുടര്‍ന്ന് താല്‍ക്കാലിക സംരക്ഷണം ഉറപ്പാക്കുന്നതിനായി ബാലസംരക്ഷണ സ്ഥാപനത്തിലാക്കുകയും ചെയ്തു.

ശരണബാല്യം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഫിലിപ്പ് പ്രിന്‍സിന്റെ നേതൃത്വത്തില്‍ തിരുവല്ല പോലീസിന്റെ സഹായത്തോടെയാണ് കുട്ടികളെ മോചിപ്പിച്ചത്.

 

 

date