Skip to main content

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മെഡിക്കല്‍ ക്യാമ്പ്

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ജില്ലാ സാമൂഹ്യ നീതി വകുപ്പ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12ന് ചങ്ങനാശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിലും  13 ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ടൗണ്‍ ഹാളിലും നടക്കുന്ന ക്യാമ്പില്‍ റേഷന്‍
കാര്‍ഡിന്‍റെയും ആധാര്‍ കാര്‍ഡിന്‍റെയും  കോപ്പി,  രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവ സഹിതം പങ്കെടുക്കണം.

വീല്‍ ചെയര്‍, എല്‍ബോ ക്രച്ചസ്, ഫോള്‍ഡിംഗ് വാക്കര്‍, ശ്രവണസഹായി, ട്രൈപ്പോഡ്- ടെട്രാപോഡ്, വാക്കിംഗ് സ്റ്റിക്ക്, കണ്ണട എന്നിവയാണ് വിതരണം ചെയ്യുക.

date