Skip to main content

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 50 ലക്ഷം വരെ വായ്പ

   പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ തൊഴില്‍ രഹിത യുവജനങ്ങള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് 50,000 രൂപ മുതല്‍ 50 ലക്ഷം വരെ വായ്പ   നല്‍കുന്ന പദ്ധതിയിലേക്ക്  പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. 18 നും 55 നും മധ്യേ പ്രായവും കുടുംബ വാര്‍ഷിക വരുമാനം 3.50 ലക്ഷം രൂപയില്‍ താഴെയുള്ളവരുമായിരിക്കണം.

 പ്രൊഫഷണലുകള്‍ക്കുള്ള സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയില്‍ അപേക്ഷിക്കുന്നവരുടെ വാര്‍ഷിക കുടുംബ വരുമാനം 25 ലക്ഷം വരെയാകാം.  വായ്പ തുകയ്ക്ക് കോര്‍പ്പറേഷന്‍റെ നിബന്ധനകള്‍ക്ക് വിധേയമായി ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം.  

      അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോട്ടയം നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍  ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0481 2562532

date