Skip to main content

കേന്ദ്രാവിഷ്‌കൃത പദ്ധതി ബോധവത്ക്കരണവും മിനി മാരത്തോണും

ആലപ്പുഴ: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള എറണാകുളം ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ കേന്ദ്രാവിഷ്‌കൃത പദ്ധതികളെ കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികളും മഹാത്മ ഗാന്ധിയുടെ 150-ാം ജന്്്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. കണിച്ചുകുളങ്ങര എസ്എല്‍പുരം ഗാന്ധിസ്മാരകത്തില്‍ ഡിസംബര്‍ 16ന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസം നീളുന്ന പരിപാടിയോട് അനുബന്ധിച്ച് വിവിധ കേന്ദ്ര സംസ്ഥാന വകുപ്പുകള്‍ ഒരുക്കുന്ന പ്രദര്‍ശനവും കലാപരിപാടികളും മിനി മാരത്തോണ്‍ മത്സരവും സംഘടിപ്പിക്കും.കേന്ദ്രപദ്ധതിയായ ഫിറ്റ് ഇന്ത്യ മൂവ്മെന്റ് അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന മിനി മാരത്തോണ്‍ ഡിസംബര്‍ 16ന് രാവിലെ ഒന്‍പത് മണിക്ക് സിനിമ സംവിധായകന്‍ എസ്എല്‍ പുരം ജയസൂര്യ ഫ്ളാഗ് ഓഫ് ചെയ്യും. മിനി മാരത്തോണില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9447440536, 9968921249 എന്നീ നമ്പരുകളില്‍ വിളിച്ച് ഈ മാസം 12നകം പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ക്ക് പുരസ്‌ക്കാരങ്ങളും നല്‍കും്. 

 

date