Skip to main content

അവകാശങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തലുമായി അന്തര്‍ദേശീയ മനുഷ്യാവകാശദിനം ആചരിച്ചു

    മനുഷ്യാവകാശത്തിന് വേണ്ടി യുവാക്കള്‍ നിലകൊള്ളണം എന്ന സന്ദേശവുമായി മനുഷ്യാവകാശദിനം ആചരിച്ചു.  ജില്ലാ സാമൂഹ്യനീതി വകുപ്പും മലപ്പുറം സര്‍ക്കാര്‍ കോളജിലെ എന്‍.എസ്.എസ് യൂനിറ്റും സംയുക്തമായാണ് ജില്ലയില്‍ അന്തര്‍ദേശീയ മനുഷ്യാവകാശദിനം ആചരിച്ചത്. മലപ്പുറം സര്‍ക്കാര്‍ കോളജ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അലവി ബിന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.    മനുഷ്യവകാശ ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ ചൊല്ലിക്കൊടുത്തു. 
    ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഹാജറുമ്മ ടീച്ചര്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി, കോളേജ് എന്‍.എസ്.എസ് യൂനിറ്റ് പ്രോഗ്രാം ഓഫീസര്‍ മൊയ്തീന്‍ കുട്ടി കല്ലറ, കോളജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് അന്‍സബ് തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. സുജാത എസ്.വര്‍മ്മ, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ തുടങ്ങിയവര്‍ മനുഷ്യാവകാശവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.
 

date