Skip to main content

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷ

    പാലക്കാട് ജില്ലയിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് കക (പി.കെ.ഡി) (കാറ്റഗറി നം. 276/18) തസ്തികയുടെ തെരെഞ്ഞെടുപ്പിനായുള്ള ഒ.എം.ആര്‍ പരീക്ഷ ഡിസംബര്‍ 14ന് ഉച്ചക്ക് 1.30 മുതല്‍ 03.15 വരെ ജില്ലയിലെ 67 പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡും (അസ്സല്‍) സഹിതം  പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണം. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്ന ഉദ്യോഗാര്‍ത്ഥിയെ അഡ്മിഷന്‍ ടിക്കറ്റ്, ബ്ലൂ/ബ്ലാക്ക് പേന, അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവ അല്ലാതെ മറ്റൊന്നും കൊണ്ടുപോകാന്‍ അനുവദിക്കുന്നതല്ലെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
 

date